വയനാട് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷ് ആണ് മരിച്ചത്. 36 വയസായിരുന്നു. വാകേരി മൂടക്കൊല്ലിയിലാണ് സംഭവം.
രാവിലെ പുല്ലു വെട്ടാൻ പോയ പ്രജീഷിനെ കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോൾ ആണ് മൃതദേഹം കാണപ്പെട്ടത്. വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. വയലില്‍ പാതിഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റ മൃതദേഹം. വിവരമറിഞ്ഞ് പ്രദേശവാസികള്‍ തിങ്ങികൂടിയിട്ടണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയെ പിടികൂടാതെ പ്രജീഷിന്റെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. വനത്തോടു ചേര്‍ന്നു കിടക്കുന്ന ജനവാസ മേഖലയിലാണ് അപ്രതീക്ഷിതമായി കടുവയുടെ ആക്രമണമുണ്ടായത്.