IndiaNEWS

പഴനി മുരുകന് ബസ് വഴിപാടായി നല്‍കി ഭക്തൻ

ദിണ്ടിക്കൽ: പഴനി മുരുക ക്ഷേത്രത്തിന് ഇരുപത് ലക്ഷം രൂപ വിലപിടിപ്പുള്ള പുതിയ മിനിബസ് വഴിപാടായി നല്‍കി മുരുകഭക്തനായ രാജശേഖർ.

പഴനിമല അടിവാരം പാത വിനായകര്‍ ക്ഷേത്രത്തിനു മുന്നില്‍ ബസിന് വിശേഷ പൂജകള്‍ ചെയ്ത് പഴനി ദേവസ്വം ബോര്‍ഡ് ജോയന്റ് കമ്മിഷണര്‍ മാരിമുത്തുവിന് ബസിന്റെ താക്കോല്‍ രാജശേഖർ കൈമാറി.

Signature-ad

ഈ ബസില്‍ പത്തുരൂപ ടിക്കറ്റെടുത്ത് പഴനി ബസ്‌ സ്റ്റാൻഡ്‌ മുതല്‍ പഴനിമല അടിവാരംവരെ ഭക്തര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: