LIFELife Style

ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പം അകറ്റാം, തക്കാളി ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ…

ലയാളികളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറിയാണ് തക്കാളി. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് തക്കാളി. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകൾ, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവ തടയാൻ തക്കാളി സഹായിക്കും.

പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ…

ഒന്ന്…

ഒരു ടീ‌സ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടീ‌സ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് പൊടിച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ശേഷം കഴുകി കളയുക. മുഖക്കുരുവിൻറെ കറുത്ത പാടുകളെ അകറ്റാൻ ഈ പാക്ക് സഹായിക്കും.

രണ്ട്…

ഒരു ടീസ്പൂൺ കടലമാവും ഒരു ടീ‌സ്പൂൺ തക്കാളി പേസ്റ്റും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. മുഖത്തെ വരണ്ട ചർമ്മം അകറ്റാൻ മികച്ചതാണ് ഈ പാക്ക്.

മൂന്ന്…

രണ്ട് ടേബിൾ സ്പൂൺ തൈരിലേക്ക് തക്കാളി നീര് കൂടി ചേർത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാനും ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാനും സഹായിക്കും.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങൾ നടത്തുന്നതാണ് ഉത്തമം.

Back to top button
error: