KeralaNEWS

‘ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്’ എന്നു പറയുന്ന മനുഷ്യനെ കേൾക്കില്ല എന്നാണ് വിദ്യാർഥികൾ തീരുമാനിച്ചത്: ജിയോ ബേബിയെ അപമാനിച്ച സംഭവത്തിൽ വിശദീകരവുമായി പി.കെ നിവാസ്

‘കാതൽ ദി കോർ,’ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്നീ മികച്ച സിനിമകൾ സംവിധാനം ചെയ്ത ജിയോ ബേബിയെ അപമാനിച്ച കോഴിക്കോട് ഫാറൂഖ് കോളജ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ രംഗങ്ങളിൽ നിന്ന് ഉയരുന്നത്. സിനിമ ചർച്ചയുമായി ബന്ധപ്പെട്ട് അതിഥിയായി ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയ നടപടിക്കെതിരെ ജിയോ ബേബി തന്നെ രംഗത്തുവന്നു. ഫാറൂഖ് കോളജിന്റെ നടപടിയെ  ചലച്ചിത്ര പ്രവർത്തകരും സാംസ്കാരിക നായകന്മാരുമൊക്കെ രൂക്ഷമായി വിമർശിച്ചിരുന്നു. ഒടുവിൽ സംവിധായകൻ ജിയോ ബേബിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്  എംഎസ്എഫ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നിവാസ്, അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന്  നവാസ് ഫെയ്സ്ബുക്കിൽ കുറിച്ചു:

“ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്, കുടുംബം ഒരു മോശം സ്ഥലമാണ്, എന്റെ സിനിമ കണ്ട് ഒരു പത്തു വിവാഹമോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്”
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളജിലെ വിദ്യാർഥികൾ തീരുമാനിച്ചത്.
തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്.
കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല.
#ഫാറൂഖാബാദിനൊപ്പം
#Support_Farooqabadh
_പികെ നവാസ്_

Signature-ad

തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയൻ നിസഹകരണം പ്രഖ്യാപിച്ചതെന്നും താൻ അപമാനിതനായെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറഞ്ഞിരുന്നു. ഇതിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയ വിവരം അറിഞ്ഞതെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. ഫിലിം ക്ലബ് കോർഡിനേറ്ററായ അധ്യാപകൻ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് രാജിവച്ചിരുന്നു.

Back to top button
error: