KeralaNEWS

പെരുമ്പാവൂരിലും നവകേരള സദസ്സിനായി സ്‌കൂള്‍ മതില്‍ പൊളിച്ചു; നടപടി നഗരസഭയുടെ എതിര്‍പ്പ് മറികടന്ന്

എറണാകുളം: നവകേരള സദസ്സിന്റെ മുന്നോടിയായി പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിന്റെ മതില്‍ പൊളിച്ചു. നഗരസഭയുടെ എതിര്‍പ്പ് മറികടന്നാണ് മതില്‍ പൊളിച്ചത്. ഡിസംബര്‍ 10നാണ് പെരുമ്പാവൂരില്‍ നവകേരള സദസ്സ്.

ഇന്ന് പുലര്‍ച്ചെയാണ് ജെ.സി.ബി ഉപയോഗിച്ച് സ്‌കൂളിന്റെ മതില്‍ പൊളിച്ചത്. ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഒരു തരത്തിലും നഗരസഭ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതെല്ലാം മറികടന്നാണ് നടപടി. പ്രതിഷേധം മുന്നില്‍കണ്ട് പുലര്‍ച്ചെ രഹസ്യമായായിരുന്നു മതില്‍ പൊളിച്ചത്.

Signature-ad

അതേസമയം, തൃശൂര്‍ ജില്ലയിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയര്‍ന്നുവരുന്നത്.

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

 

 

Back to top button
error: