വിഴിഞ്ഞം: മത്സ്യബന്ധനവള്ളം തുറമുഖത്ത് കെട്ടിയശേഷം കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി മരിച്ചു. കരിംകുളം പുതിയതുറ പി.എംഹൗസില്‍ ജോസഫ് (68) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയില്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനുള്ളിലായിരുന്നു സംഭവം. നീന്തുന്നതിനിടയില്‍ വെള്ളത്തില്‍ താഴ്ന്ന ജോസഫിനെ കൂടെയുള്ളവര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഹൃദയമേരി. രണ്ട് മക്കളുണ്ട്. തീരദേശ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.