KeralaNEWS

സുരേഷ് ഗോപിയുടെ പരിപാടിക്കിടയില്‍ തൃശൂരിൽ യുവാവിന്റെ ആത്മഹത്യാശ്രമം

തൃശൂരില്‍ സുരേഷ് ഗോപിയുടെ പരിപാടിക്കിടയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കൂര്‍ക്കഞ്ചേരിക്ക് സമീപം കോഫി വിത്ത് എസ് ജി പരിപാടിക്കിടെയായിരുന്നു സംഭവം.

തളിക്കുളം സ്വദേശി സുരേഷ് (43) ആണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ യുവാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചവശനാക്കി. പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Signature-ad

പരിപാടി നടക്കുന്ന കെട്ടിടം ഇയാൾ പണിതതാണെന്നും, ഇതിനെ സംബന്ധിച്ചുള്ള കടബാധ്യത മൂലമാണ് കെട്ടിടത്തിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതെന്നുമാണ് പോലീസ് നൽകുന്ന സൂചന

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: