പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.
5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബര്‍ കൂടിയാണ് അനുപമ. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്ബാണ്. കിഡ്‌നാപ്പിംഗിന് പല തവണ ശ്രമിച്ചതായാണ് വിവരം. കേസില്‍ മറ്റാര്‍ക്കും പങ്കില്ല എന്നും പ്രതികള്‍ മൊഴി നല്‍കി.
കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയില്‍ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയാണ്. ചിന്നക്കടയിലൂടെ നീലക്കാറില്‍ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും ചേർന്നാണ്. ലിങ്ക് റോഡില്‍ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാര്‍ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെട്ടു.
പത്മകുമാറിന്‍റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. ഡി.ഐ.ജിയും എ.ഡി.ജി.പിയും അടൂര്‍ കെഎപി ക്യാമ്ബില്‍ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യല്‍ നീണ്ടതോടെയാണ് ഇന്നലെ രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്.