KeralaNEWS

മിമിക്രിക്ക് അംഗീകാരം; കലാരൂപങ്ങളുടെ പട്ടികയില്‍ ഇടംനേടി

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ അംഗീകൃത കലാരൂപ പട്ടികയില്‍ ഇനി മിമിക്രിയും. ഭേദഗതി വരുത്തിയ അക്കാദമി നിയമാവലി സര്‍ക്കാര്‍ അംഗീകരിച്ചു. നീണ്ട പത്തു വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് സര്‍ക്കാര്‍ നടപടി. ഇതുസംബന്ധിച്ച ഉത്തരവ് സാംസ്‌കാരികവകുപ്പ് പുറപ്പെടുവിച്ചു.

അംഗീകൃത കലാരൂപമാകുന്നതോടെ മിമിക്രി കലാകാരന്മാര്‍ക്ക് പുരസ്‌കാരം, സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ് എന്നിവ ലഭിക്കാനുള്ള സാഹചര്യം കൂടിയാണ് ഉണ്ടാകുന്നത്. അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ മിമിക്രി കലാകാരന്‍ കെ.എസ്. പ്രസാദിനെ ഉള്‍പ്പെടുത്തി. നിയമാവലിയില്‍ ‘വിനോദത്തിനായി, ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവ്’ എന്നാണ് മിമിക്രി നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.

Signature-ad

കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങള്‍ മറ്റു കലാരൂപങ്ങള്‍:

പരമ്പരാഗത കേരളീയ കലാരൂപങ്ങള്‍ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ), നാടന്‍കലാരൂപങ്ങള്‍ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങള്‍ തുടങ്ങിയവ), സംഗീതം (വായ്പ്പാട്ട് ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങള്‍), വിവിധ നൃത്തങ്ങള്‍, കഥകളി, ക്ഷേത്രകലകള്‍ (കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്ക്ക).

 

 

 

 

Back to top button
error: