KeralaNEWS

രാഹുലിന്റെ റോഡ് പണി ഉദ്ഘാടനം ഇന്ന്; ഇന്നലതന്നെ ‘പണികൊടുത്ത്’ അമ്പുക്ക

മലപ്പുറം: ബുധനാഴ്ച വൈകിട്ട് രാഹുല്‍ഗാന്ധി എം.പി. നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി.വി. അന്‍വര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് പി.വി. അന്‍വര്‍ റോഡ് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പി.എം.ജി.എസ്.വൈ. റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എം.എല്‍.എ. നിര്‍വഹിച്ചത്.

അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പി.എം.ജി.എസ്.വൈ. റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം.പി. മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. എം.എല്‍.എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ ലംഘനമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Signature-ad

ബുധനാഴ്ച മുതല്‍ മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ രാഹുല്‍ഗാന്ധി എം.പി. പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.45-നാണ് പി.എം.ജി.എസ്.വൈ. റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം അടക്കം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എം.പിയുടെ വിവിധ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്.

 

Back to top button
error: