HealthLIFE

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്? യോ​ഗയോ അതോ നടത്തമോ ?

ലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് അമിതവണ്ണം. ഭാരം കുറയ്ക്കാൻ പ്രധാനമായി ചെയ്ത് വരുന്നത് ഡയറ്റും വ്യായാമവും തന്നെയാണ്. ഭാരം കുറയ്ക്കാൻ ചിലർ നടക്കാറാണ് പതിവ്. എന്നാൽ മറ്റ് ചിലർ യോ​ഗ ചെയ്യുകയാണ് പതിവ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് നടത്തമോ യോ​ഗയോ?. ഏതാണ് നല്ലത്.

നടത്തം കലോറിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു മണിക്കൂർ നേരം വേഗത്തിൽ നടക്കുന്നത് ശരീരത്തിലെ ധാരാളം കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. ജിമ്മിൽ പോകാതെ തന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ നടത്തം ശീലമാക്കുക. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഹൃദയം ആവശ്യമാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമായി നടത്തം നിർദ്ദേശിക്കപ്പെടുന്നു. മാത്രമല്ല, നടത്തം രക്തചംക്രമത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നതിന് യോ​ഗ മികച്ചൊരു വ്യായാമമാണ്. സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും യോഗ സഹായിക്കും. ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധ സംവിധാനം പലപ്പോഴും വിശ്രമവും സമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

നടത്തവും യോഗയും ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. നടത്തം കലോറി കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. മറുവശത്ത്, യോഗ ശ്രദ്ധ കേന്ദ്രീകരിച്ച്, ഉപാപചയം വർദ്ധിപ്പിച്ച് ശരീരവും മനസ്സും സന്തുലിതമാക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രണ്ടും ഒരേ അളവിൽ യോഗയും നടത്തവും ശരീരഭാരം കുറയ്ക്കുന്നതിനുള്ള രണ്ട് പ്രധാനപ്പെട്ട മാർ​ഗങ്ങളാണ്.

Back to top button
error: