ബീഫ് ഫ്രൈ
ചേരുവകൾ
- ബീഫ് – 1 കിലോ ഗ്രാം
- മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- ഇറച്ചി മസാല – 1 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
- ഇഞ്ചി – ഒരു കഷണം
- വെളുത്തുള്ളി – അഞ്ച് അല്ലി
- ചെറിയുള്ളി – 8 എണ്ണം
- കറിവേപ്പില – 3 തണ്ട്
- തേങ്ങാക്കൊത്ത് – 1/4 കപ്പ്
- കടുക് – 1/2 ടീസ്പൂൺ
- നെയ്യ് – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയിൽ ചേർത്ത് പ്രഷർ കുക്കറിൽ നന്നായി വേവിക്കുക. ഒരു വിസിൽ കഴിയുമ്പോൾ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിന് ശേഷം തീ അണയ്ക്കുക. അടപ്പ് തുറന്ന് വെള്ളം മുഴുവനായും വറ്റുന്നതുവരെ ചൂടാക്കുക. പാനിൽ നെയ്യ് ചൂടാക്കി, കടുകിട്ട് പൊട്ടുമ്പോൾ തേങ്ങാക്കൊത്ത് ചേർത്ത് മൂന്ന് മിനിറ്റ് ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക. ഗോൾഡൻ നിറമാകുമ്പോൾ ഇറച്ചി മസാല ചേർക്കുക. ശേഷം ഇതിലേക്ക് വേവിച്ച ഇറച്ചി ചേർത്ത് നന്നായി ഇളക്കി വരട്ടിയെടുക്കുക. കുരുമുളകുപൊടി കൂടി ചേർക്കാം.
പഴംപൊരി തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം നീളത്തിൽ മുറിക്കുക. ഒരു ബൗളിൽ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. പഴക്കഷണങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.