IndiaNEWS

കാശ്മീരും റെയിൽവേ ഭൂപടത്തിൽ;ശ്രീനഗര്‍-ജമ്മു ട്രെയിൻ യാത്രയ്ക്ക് മൂന്നര മണിക്കൂര്‍!

ശ്രീനഗർ: ജമ്മുവിനെ കാശ്മീരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ഇതാ വരാൻ പോവുകയാണ്. ഉധംപൂര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തിയാകുന്നതോടെ  കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കും.
272 കിലോമീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയാകുന്ന ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ (USBRL)  95 ശതമാനത്തിലധികവും  പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്. ബാക്കിയുള്ള പ്രവര്‍ത്തികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂർത്തിയാകും അടുത്ത വര്‍ഷം ആദ്യത്തോടെ റെയിൽവേ ലൈൻ ഉത്ഘാടനം ചെയ്യും. ഇതോടെ ‘കന്യാകുമാരി മുതൽ കാശ്മീർ വരെ ‘ എന്ന പദപ്രയോഗം യാഥാർത്ഥ്യമാക്കപ്പെടും.
ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തിയാകുന്നതോടെ നേരിട്ടുള്ള ട്രെയിൻ സര്‍വീസ് ശ്രീനഗറിനും ജമ്മുവിനുമിടയിലുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കും. അതായത് നിലവില്‍ വേണ്ടിവരുന്ന ആറര മണിക്കൂര്‍ സമയം ട്രെയിനില്‍ വെറും മൂന്നര മണിക്കൂറില്‍ പൂര്‍ത്തിയാക്കാം. ഇത് യാത്രക്കാര്‍ക്ക് മാത്രമല്ല, വിനോദസഞ്ചാരികള്‍ക്കും പ്രദേശിക സ‍ഞ്ചാരികള്‍ക്കും ഒപ്പം ചരക്കുഗതാഗതം പോലുള്ള ആവശ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യും.

വളരെ സങ്കീര്‍ണ്ണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി.വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രദേശത്തു കൂടിയാണ് ഇത് പൂര്‍ത്തിയാകുന്നത്. 2023 ഡിസംബറിലോ 2024 ജനുവരിയിലോ ഉദ്ഘാടനം ചെയ്‌ത് പദ്ധതി നിശ്ചയിച്ച പ്രകാരം പൂര്‍ത്തീകരിക്കുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേയുടെ പബ്ലിക് റിലേഷൻസ് ഓഫീസര്‍ (പിആര്‍ഒ) വിനോദ് കുമാര്‍ പറഞ്ഞതായി ടൈംസ് ട്രാവല്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Signature-ad

119 കിലോമീറ്റര്‍ നീളമുള്ള യുഎസ്ബിആര്‍എല്‍ പദ്ധതിയില്‍ 38 ടണലുകള്‍ ആണുള്ളത്. 12.75 കിലോമീറ്റര്‍ നീളമുള്ള ടി-49 ആണ് ഇതിലേറ്റവും ദൈര്‍ഘ്യം കൂടിയത്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗത തുരങ്കം എന്ന പ്രത്യേകതയും T-49ന് ഉണ്ട്. 927 പാലങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്.

 

ഇതില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീല്‍ കമാന റെയില്‍വേ പാലമായ ചെനാബ് പാലവും ഉള്‍പ്പെടുന്നു. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ആണ് ഈ പാലമുള്ളത്.ഇതോടൊപ്പം സെൻട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ മെയിന്റനൻസ് സൗകര്യവും ഒരുക്കുന്നുണ്ട്.

 

2023-24 സാമ്ബത്തിക വര്‍ഷത്തില്‍ ജമ്മു കശ്മീരിലേക്ക് മൂന്ന് അധിക വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് ഇന്ത്യൻ റെയില്‍വേ ലക്ഷ്യമിടുന്നത്.

Back to top button
error: