KeralaNEWS

മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും മര്‍ദിച്ച് ഡിവൈഎഫ്‌ഐ

കോഴിക്കോട്: കുന്നമംഗലം പടനിലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഹെല്‍മറ്റ് കൊണ്ട് അടിച്ചതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷവും മര്‍ദനം തുടര്‍ന്നെന്നാണ് വിവരം. മര്‍ദനമേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദിച്ചിരുന്നു. കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സില്‍ പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചത്. സംഭവത്തില്‍ നാലു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. സാരമായി പരുക്കേറ്റ 2 യൂത്ത് കോണ്‍ഗ്രസുകാര്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.

Signature-ad

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ ആക്രമിച്ച സംഭവത്തില്‍ വീണ്ടും ന്യായീകരണവുമായി മുഖ്യമന്ത്രി. അക്രമത്തെ പ്രോത്സാഹിപ്പിച്ചതല്ല, ബസ് തട്ടി മരിക്കേണ്ടിയിരുന്നവരെ രാഷ്ട്രീയം പോലും നോക്കാതെ രക്ഷിച്ചവരെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Back to top button
error: