KeralaNEWS

ചാലിയാറില്‍ ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: ചാലിയാറില്‍ പൊന്നേം പാടത്ത് ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ (39) സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

വൈകിട്ട് ആറു മണിയോടെ പുഴയുടെ ആഴം കൂടിയ ഭാഗത്ത് കക്ക വാരാന്‍ ഇറങ്ങിയതിനിടയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

Signature-ad

ഫയര്‍ഫോഴ്‌സും വാഴക്കാട് പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

Back to top button
error: