KeralaNEWS

യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കും കൈനിറയെ സമ്മാനങ്ങളുമായി കൊച്ചി മെട്രോ

കൊച്ചി: സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് യാത്രികര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഇന്ന് വിവിധ മത്സരങ്ങൾ ഒരുക്കുന്നു.

സെല്‍ഫി മത്സരം, ലക്കി ഡ്രോ, ക്വിസ് മത്സരങ്ങള്‍ എന്നിവയാണ് നടക്കുന്നത്.പങ്കെടുക്കുന്നവർക്ക് കൈനിറയെ സമ്മാനങ്ങളും ലഭിക്കും.

Signature-ad

ഇലക്‌ട്രിക് വാഹനമുള്ളവരാണ് നിങ്ങളെങ്കില്‍ കൊച്ചി മെട്രോ ഒരുക്കുന്ന ലക്കി ഡ്രോയില്‍ പങ്കാളികളാകാം.നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി പേരും മൊബൈല്‍ നമ്ബറും ഇലക്‌ട്രിക് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്ബറും മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ലഭിക്കുന്ന ഫോമില്‍ പൂരിപ്പിച്ച്‌ അവിടെ സ്ഥാപിച്ചിരിക്കുന്ന ലക്കി ഡ്രോ ബോക്‌സുകളില്‍ നിക്ഷേിക്കുക. നറുക്കെടുപ്പില്‍ വിജയിക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

കൊച്ചി മെട്രോയില്‍ സൈക്കിളുമായി യാത്ര ചെയയ്യുന്ന നിങ്ങളുടെ ചിത്രം കെഎംആര്‍എല്ലിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവയില്‍ നല്‍കിയിരിക്കുന്ന ക്യൂആര്‍കോഡ് സ്‌കാൻ ചെയ്ത് പോസ്റ്റ് ചെയ്യുന്നതിലൂടെ സെല്‍ഫി മത്സരത്തിലും പങ്കെടുക്കാവുന്നതാണ്.

അന്താരാഷ്‌ട്ര സുസ്ഥിര ഗതാഗത ദിനമായ ഞായറാഴ്‌ച്ച കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്കും കൈനിറയെ സമ്മാനങ്ങള്‍ നേടാൻ അവസരമുണ്ട്. കൊച്ചി മെട്രോയും എഥര്‍ ഓട്ടോസ്റ്റാര്‍ക്ക് എനര്‍ജിയുമായി ചേര്‍ന്ന് നടത്തുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാം.

Back to top button
error: