KeralaNEWS

ബസ്‌ യാത്രയ്‌ക്കിടെ യുവതിയെ ശല്യം ചെയ്‌ത പോലീസുകാരന്‍ അറസ്‌റ്റിൽ

കോട്ടയം‍ :ബസ്‌ യാത്രയ്‌ക്കിടെ യുവതിയെ ശല്യം ചെയ്‌ത പോലീസുകാരന്‍ അറസ്‌റ്റിൽ.പെരുവന്താനം പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കൂട്ടിക്കല്‍ തത്തന്‍പാറ വീട്ടിൽ അജാസ്‌ മോൻ(44) ആണ് അറസ്‌റ്റിലായത്.
പൊൻകുന്നത്തു നിന്നും മുണ്ടക്കയത്തേക്കുള്ള ബസ്‌ യാത്രയ്‌ക്കിടെയാണ് ഇയാൾ യുവതിയെ ശല്യംചെയ്‌തത്.തുടർന്ന് ഇയാളെ യാത്രക്കാര്‍ തടഞ്ഞുവെച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക്‌ 1 .30ന്‌ കാഞ്ഞിരപ്പള്ളി കോടതിക്ക്‌ മുന്‍പിലായിരുന്നു സംഭവം.കോട്ടയത്തുനിന്നും ബസിൽ പൊന്‍കുന്നം ബസ്‌റ്റാന്‍ഡില്‍ ഇറങ്ങിയ യുവതി പിന്നീട്‌ മുണ്ടക്കയം ബസ്സില്‍ കയറിയപ്പോള്‍ പിന്തുടര്‍ന്ന്‌ ഇയാളും അതേ ബസില്‍ കയറുകയും യുവതിയെ വീണ്ടും ശല്യം ചെയ്യുകയുമായിരുന്നു.
യുവതിയുടെ ഭര്‍ത്താവും മറ്റ്‌ ബസ്‌ യാത്രക്കാരും ചേര്‍ന്ന്‌ ബസ്‌ നിർത്താൻ ആവശ്യപ്പെട്ടശേഷം, ഇയാളെ പിടികൂടി പൊന്‍കുന്നം പോലീസില്‍ ഏൽപ്പിക്കുകയായിരുന്നു.

Back to top button
error: