ആലപ്പുഴ:വന്ദേഭാരതിന്റെ സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ പരിഹരിക്കാവുന്ന യാത്രാക്ലേശത്തോട് മുഖം തിരിച്ച് റെയില്‍വേ.സ്ഥിരം യാത്രക്കാരാണ് റെയില്‍വേയുടെ പിടിവാശിയില്‍ പെരുവഴിയിലാകുന്നത്.
ആലപ്പുഴയില്‍ നിന്ന് എറണാകുളം വരെ 37 മിനിറ്റില്‍ ഓടിയെത്തുക വന്ദേഭാരതിന് അപ്രായോഗികമാണ്. കഴിഞ്ഞ ദിവസവും 40 മിനിറ്റിലധികം വൈകി. വന്ദേഭാരത് വൈകും തോറും മറ്റ് ട്രെയിനുകള്‍ കടത്തിവിടാതെ പിടിച്ചിടുകയാണ്. ഇത് ആലപ്പുഴയിലെ യാത്രാക്ലേശം ഇരട്ടിപ്പിച്ചു.
സമയക്രമം പാലിക്കും വിധം വന്ദേഭാരത് ഷെഡ്യൂള്‍ ചെയ്യാതെ കോട്ടയം വഴി റൂട്ട് മാറ്റുമെന്ന റെയിൽവേയുടെ പ്രഖ്യാപനവും അനീതിയാണ്.അടുത്തിടെയാണ് നഷ്ടത്തിന്റെ കണക്കുകൾ നിരത്തി വന്ദേഭാരതിനായി കൊല്ലം – എറണാകുളം മെമു കോട്ടയം വഴിയാക്കിയത്.