IndiaNEWS

യാത്രക്കാര്‍ക്ക് 20 രൂപയ്‌ക്ക് ആഹാരം നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയില്‍വേ

ന്യൂഡൽഹി: യാത്രക്കാര്‍ക്ക് 20 രൂപയ്‌ക്ക് ആഹാരം നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയില്‍വേ.ദക്ഷിണേന്ത്യയില്‍ നിന്നുള്ള  ഭക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടും.

 ഖിച്ഡി, ചോലെ-ഭട്ടൂരെ , പാവ് ഭാജി, പൂരി-സബ്ജി എന്നിവയ്‌ക്കൊപ്പം ദക്ഷിണേന്ത്യൻ വിഭവങ്ങളും ലഭ്യമാക്കും.

Signature-ad

ദീര്‍ഘദൂര യാത്ര നടത്തുന്ന സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് റെയില്‍വേയുടെ ഈ നടപടി ഏറെ ആശ്വാസമാകും. ഇതിനായി ഫുഡ് കമ്ബനിയുമായി കരാറും ഒപ്പുവെക്കുന്നുണ്ട് .

64 റെയില്‍വേ സ്‌റ്റേഷനുകളിലാണ് നിലവില്‍ ഈ സൗകര്യം ആരംഭിക്കുക . ഇതിന്റെ വിജയത്തിന് ശേഷം എല്ലാ സ്റ്റേഷനുകളിലും പദ്ധതി പ്രകാരം ഭക്ഷണ പാക്കറ്റുകള്‍ നല്‍കും.

ജനറല്‍ ബോഗിയിലെ യാത്രക്കാര്‍ക്കാകും ഈ പദ്ധതിയുടെ പരമാവധി പ്രയോജനം ലഭിക്കുന്നത് . കാരണം സ്റ്റേഷനിലെ ഭക്ഷണശാല ജനറല്‍ ബോഗിക്ക് മുന്നില്‍ മാത്രമായിരിക്കും സജ്ജീകരിക്കുക. അതിനാല്‍ ഭക്ഷണം വാങ്ങാൻ ജനറൽ കോച്ചുകളിലെ യാത്രക്കാര്‍ക്ക് ഇനിമുതൽ പ്ലാറ്റ്‌ഫോമില്‍ അധികദൂരം നടക്കേണ്ടിവരില്ല.

Back to top button
error: