തിരുവനന്തപുരം: കിണറ്റില്‍ ചാടിയ മകളെയും മകളെ രക്ഷിക്കാന്‍ കൂടെ ചാടിയ അച്ഛനെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പ്രാവച്ചമ്പലം സ്വാതി കോണ്‍വെന്റ് റോഡിലാണ് സംഭവം. ഫയര്‍ഫോഴ്സ് എത്തുമ്പോള്‍ വെള്ളം കോരുന്ന തൊട്ടിയില്‍ കെട്ടിയിരുന്ന കയറില്‍ അച്ഛന്‍ മകളെയും പിടിച്ചു നില്‍ക്കുന്നത് ആണ് കാണുന്നത്. ഉടന്‍ തന്നെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം. തിരുവനന്തപുരം ഫയര്‍ഫോഴ്സ് നിലയത്തില്‍ സന്ദേശം എത്തിയപ്പോള്‍ തന്നെ സ്ഥലത്തെത്തിയതുകൊണ്ടാണ് ഇരുവരേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. കുടുംബപ്രശ്നം കാരണമാണ് 19 വയസുള്ള മകള്‍ കിണറ്റില്‍ ചാടിയത്. മകള്‍ ചാടിയത് കണ്ടതും അച്ഛന്‍ കൂടെ ചാടുകയായിരുന്നു.
റെസ്‌ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് അച്ഛനെയും മകളെയും രക്ഷപ്പെടുത്തി ഫായര്‍ഫോഴ്‌സ് ജീപ്പില്‍ നേമം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും ഗുരുതര പരിക്ക് ഇല്ല.