KeralaNEWS

നവകേരള സദസിലേക്ക് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍; നടപടി ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കെ

കോഴിക്കോട്: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍. ബാലുശ്ശേരി മണ്ഡലം നവകേരള സദസ്സിലേക്ക് ആളുകളെ എത്തിക്കാനാണ് സ്‌കൂള്‍ ബസ്സുകള്‍ ഉപയോഗിച്ചത്. നാല് ബസ്സുകളാണ് ഇതിനായി ഉപയോഗിച്ചത്.

നവകേരളയാത്രയില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി അവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെയെത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍ ഉപയോ?ഗിച്ചിരിക്കുന്നത്.

Signature-ad

നേരത്തെ നവകേരള സദസിലേക്ക് സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാനുള്ള നിര്‍ദേശം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നാലെ, വിഷയം കോടതിയിലെത്തിയ സാഹചര്യത്തില്‍ നവകേരള സദസ്സിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: