KeralaNEWS

നവകേരള സദസിനെ ദീപം തെളിച്ച് വരവേല്‍ക്കണം; കൊയിലാണ്ടി നഗരസഭ സര്‍ക്കുലറിനെതിരെ വിമര്‍ശനം

കോഴിക്കോട്: നവകേരള സദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതിനാല്‍ നഗരം നിര്‍ബന്ധമായും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നു നിര്‍ദേശം. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരം നിര്‍ബന്ധമായും അലങ്കരിക്കണമെന്നു നഗരസഭയാണ് വ്യാപാരികള്‍ക്കു സര്‍ക്കുലര്‍ നല്‍കിയത്.

നടപടി അപലപനീയമാണെന്നും രാജകീയ ഭരണത്തിന്റെ പ്രേതം മുഖ്യമന്ത്രിയെ വിട്ടൊഴിഞ്ഞിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും വ്യാപാരികള്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് ഉഴലുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി കൂടിയാണ് ഇതെന്ന് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരുണ്‍ മണല്‍ പറഞ്ഞു. ഈ ഉദ്യമത്തോടു വ്യാപാരികള്‍ സഹകരിക്കരുത് എന്നും നഗരസഭ പിന്തിരിയണമെന്നും എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Signature-ad

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനെ മെഴുകുതിരി തെളിയിച്ചു വരവേല്‍ക്കണമെന്നു ലൈബ്രറി കൗണ്‍സിലാണ് വായനശാലകള്‍ക്കു നിര്‍ദേശം നല്‍കിയത്. എല്ലാ ലൈബ്രറികളില്‍നിന്നും 50 മെഴുകുതിരികളുമായി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കോടതി കെട്ടിടത്തോടു ചേര്‍ന്ന സ്ഥലത്ത് എത്തണം. എല്ലാ ലൈബ്രറികളില്‍നിന്നും മുഴുവന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും ലൈബ്രേറിയന്മാരും മറ്റു ലൈബ്രറി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണം. ട്രാഫിക് സര്‍ക്കിള്‍ മുതല്‍ സ്റ്റേഡിയത്തിന്റെ വടക്കേ അറ്റം വരെ ഇരുവശങ്ങളിലും മെഴുകുതിരികള്‍ കത്തിച്ചുവയ്ക്കണം എന്നാണ് നിര്‍ദേശം.

Back to top button
error: