SportsTRENDING

കാര്യവട്ടത്ത് കളി കാര്യമാകും; മഴയിൽ മുങ്ങി തിരുവനന്തപുരം 

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- ആസ്ത്രേലിയ ടി20 മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.26ാം തീയതിയാണ് മത്സരം.
ആസ്ത്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി20 മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്.സൂര്യകുമാർ കുമാർ യാദവാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നായകൻ. പതിനഞ്ചംഗ ടീമിൽ സഞ്ജുവിനെ ഇത്തവണയും ഉൾപ്പെടുത്തിയില്ല.
യുവതാരം ഋതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ. അവസാന് രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള 4 സന്നാഹ മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായെങ്കിലും മഴ മൂലം ഒരു മത്സരവും നടത്താൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യ – ഓസ്ട്രേലിയ ഗ്ലാമർ പോരാട്ടത്തിന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളമൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്തത്. ഇതിനാൽ തന്നെ കളി വീണ്ടും മുടങ്ങുമോ എന്ന ഭീതിയിലാണ് ആരാധകർ.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ ആദ്യമായാണ് ഓസ്ട്രേലിയക്കെതിരെ കൊമ്പുകോർക്കുന്നത്. സന്നാഹ മത്സരങ്ങൾക്കായി മൈതാനം അറ്റകുറ്റപ്പണികൾ ചെയ്തതിനാൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിനായി അവസാനഘട്ട മിനുക്കു പണികൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

Back to top button
error: