KeralaNEWS

റെക്കോർഡിട്ട് നവകേരള സദസ്: പിണറായി വിജയൻ

കല്‍പ്പറ്റ: ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത ബഹുജന സംവാദ സദസ്സായി നവകേരള സദസ്സ് റെക്കോർഡ് സ്ഥാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട് കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 “നവകേരള സദസ്സ് തകര്‍ക്കാൻ ശ്രമിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും. തങ്ങളാവശ്യപ്പെട്ടാല്‍ ജനങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് കരുതിയവര്‍ക്ക് നിരാശ മാത്രമല്ല, മനോവിഭ്രാന്തി കൂടി വന്ന സ്ഥിതിയാണ്.അസാധാരണവും അത്യപൂര്‍വ്വവുമായ ജനക്കൂട്ടം കണ്ട് പ്രതിപക്ഷത്തിന്  വിഷമം ഉണ്ടാകും. അത് സാധാരണമാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം പ്രതിപക്ഷ നേതാവിന് അറിയില്ല. പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത് യുഡിഎഫ് തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. നല്ല ജനപങ്കാളിത്തം വരുന്നത് കാണുമ്ബോള്‍ അതിനെ അപഹസിക്കുകയും പരിപാടിക്കെതിരായ ആക്രോശിക്കുകയും ചെയ്യുന്നത് ഗുണകരമായൊരു കാര്യമല്ല. സര്‍ക്കാരിനെയാകെ ആക്രോശിക്കുന്നത് കൊണ്ട് ജനങ്ങളാകെ അങ്ങനെ എടുക്കുമെന്ന് പറയാനാകില്ല. ജനങ്ങളെല്ലാം ഇത് വിലയിരുത്തുന്നുണ്ട്.

Signature-ad

ലഭിക്കുന്ന പരാതികളില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞത്?  ഏത് കണക്കിന്റെ അടിസാനത്തിലാണ് ലഭിക്കുന്ന പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നില്ലെന്ന് വിഡി സതീശൻ പറയുന്നത്. കഴിഞ്ഞ 5 ദിവസം കൊണ്ട് 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ 28,630, കാസര്‍ഗോഡ് 14,232 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കലും അത് തീര്‍പ്പ് കല്‍പ്പിക്കലും ഫലപ്രദമായാണ് നടക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: