കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ ജയ് ശ്രീറാം വിളിയെ പരിഹസിച്ച് മുൻ പാകിസ്താൻ ഓൾറൗണ്ടർ അഫ്രീദിയും രംഗത്തെത്തിയിരുന്നു.
‘സത്യസന്ധമായി പറഞ്ഞാല്‍ ക്രിക്കറ്റാണ് ജയിച്ചത്. ഇന്ത്യ പിച്ചിന്‍റെ സാഹചര്യങ്ങളെ ടീമിന് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ ടീം ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കില്‍ അതൊരു ദുഖ നിമിഷമായിരുന്നേനെ. ധീരവും മാനസികമായി കരുത്തരുമായ ടീമാണ് ക്രിക്കറ്റില്‍ ശോഭിക്കേണ്ടത്. ഇന്ത്യ ജയിച്ചിരുന്നേല്‍ എനിക്ക് മോശമായി തോന്നുമായിരുന്നു. പിച്ചും സാഹചര്യങ്ങളും നീതിപൂര്‍വമാകണം. പിച്ച് ഇരു ടീമിനും ഗുണങ്ങള്‍ കിട്ടുംപോലെയുമാകണമെന്നുമായിരു
ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പുറത്തായതിന് പിന്നാലെ ഐശ്വര്യ റായിയെ പരാമര്‍ശിച്ച് അബ്‌ദുല്‍ റസാഖിന്‍റെ ഭാഗത്ത് നിന്നുണ്ടായ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പ്രതിഷേധം കടുത്തതോടെ പിന്നാലെ മാപ്പ് പറഞ്ഞ് പാക് മുന്‍ താരത്തിന് രംഗത്തെത്തേണ്ടിവന്നു. ‘പാകിസ്ഥാനില്‍ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല’ എന്ന റസാഖിന്‍റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശങ്ങള്‍ വലിയ വിവാദമായതോടെ, ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും നാക്കുപിഴയാണ് സംഭവിച്ചത് എന്നുമുള്ള വിശദീകരണവുമായി റസാഖ് രംഗത്തെത്തിയിരുന്നു.