SportsTRENDING

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ ഡിഫെൻഡറായ മാർക്കോ ലെസ്കോവിച്ച് മടങ്ങിയെത്തുന്നു

കൊച്ചി: പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ ഡിഫെൻഡറായ മാർക്കോ ലെസ്കോവിച്ച് മടങ്ങിയെത്തുന്നു.കഴിഞ്ഞ ദിവസം  മഹാരാജാസ് കോളേജിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിച്ചപ്പോൾ താരവും ഗ്രൗണ്ടിലിറങ്ങി.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തിരില്ലാത്ത നാല് ഗോളുകൾക്കാണ് മഹാരാജാസിനെ വീഴ്ത്തിയത്. ഈ മത്സരത്തിൽ ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.പെപ്രക്ക് പുറമെ ബിദ്യ സാഗർ, മാർക്കോ ലെസ്കോവിച്ച്, പ്രീതം കോട്ടൽ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.

ഈ സീസൺന്റെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം വിഷമത്തിലാക്കിയ കാര്യമാണ് മുന്നേറ്റ നിരയിലെ നിറം മങ്ങിയ പ്രകടനം. ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ക്വാമെ പെപ്രയുടെ പ്രകടനത്തെ പറ്റി തന്നെയാണ്. താരം ഇതുവരെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു ഗോളോ അസ്സിസ്റ്റോ സ്വന്തമാക്കിയിട്ടില്ലായിരുന്നു.അതിനാണ് കഴിഞ്ഞ ദിവസം മാറ്റം വന്നിരിക്കുന്നത്.
അതോടൊപ്പം പരിക്കേറ്റ് പുറത്തായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ക്രൊയേഷ്യൻ ഡിഫെൻഡറായ മാർക്കോ ലെസ്കോവിച്ചും ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു എന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കൂടുതൽ സന്തോഷം പകരുന്ന വാർത്തയാണ്.
നവംബർ 25 -ന് കൊച്ചിയിൽ ഹൈദരാബാദ് എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.പിന്നീട് 29 നു ചെന്നെയിനേയും കൊച്ചിയിൽ വച്ചുതന്നെ ബ്ലാസ്റ്റേഴ്സ് നേരിടും.

Back to top button
error: