KeralaNEWS

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തോക്കും ഉണ്ടയും പോയി; തിരഞ്ഞുവലഞ്ഞ് പോലീസ് സംഘം

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ തിരഞ്ഞടുപ്പ് ഡ്യൂട്ടിക്കുപോയ കേരളാ പോലീസ് ഉദ്യോഗസ്ഥന്റെ പിസ്റ്റളും വെടിയുണ്ടയുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലുള്ള എ.എസ്.ഐയുടെ ബാഗാണ് ട്രെയിനില്‍വെച്ച് നഷ്ടമായത്.

17-ന് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ഡ്യൂട്ടി സ്ഥലമായ രാജസ്ഥാനിലേക്ക് പോകുന്നതിനിടെ ജബല്‍പുരില്‍വെച്ചാണ്
ബാഗ് നഷ്ടമായത് ശ്രദ്ധില്‍പ്പെട്ടത്. അഞ്ചുദിവസമായിട്ടും തോക്കോ ബാഗോ കണ്ടെത്താനായിട്ടില്ല. പരാതി ലഭിച്ച റെയില്‍വേ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബറ്റാലിയനിലുള്ള 10 ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്.

Signature-ad

അതേസമയം, ഡ്യൂട്ടിക്കു പോയവരില്‍ രണ്ടുപേര്‍ തമ്മില്‍ നേരത്തേതന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇത് യാത്രയ്ക്കിടെയും തുടര്‍ന്നു. ഇവരില്‍ ഒരാള്‍ മറ്റേയാളുടെ ബാഗാണെന്ന് കരുതി മൂന്നാമന്റെ ബാഗ് എടുത്തു പുറത്തേക്കിട്ടെന്ന ആരോപണമാണ് ഉയരുന്നത്. ഇന്റലിജന്റ്സ് വിഭാഗവും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

Back to top button
error: