ചെന്നൈ: തമിഴ്നാട്ടിൽ ഗുണ്ടാ തലവനെ പോലീസ് വെടിവെച്ചു കൊന്നു.തിരുച്ചിറപ്പള്ളിയില്‍ വച്ചാണ് സംഭവം.ജഗനാണ് കൊല്ലപ്പെട്ടത്. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പട്ടാപകലാണ് പൊലീസ് ഇയാളെ വെടിവച്ചു കൊന്നത്. കഴിഞ്ഞ മെയില്‍ ജഗന് ജന്മദിനാശംസകള്‍ നേര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ഇയാളെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിരുന്നു.
ചെന്നൈയില്‍ 2 ഗുണ്ടകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഇതിന് പിന്നാലെയാണ് പുതിയ സംഭവം.