KeralaNEWS

ചക്കുളത്തുകാവ് പൊങ്കാല; പത്തനംതിട്ട ജില്ലയിൽ മദ്യനിരോധനം

തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂർ ‍ , പെരിങ്ങര, നെടുമ്ബ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലും എല്ലാവിധ മദ്യത്തിന്റെയും വിൽപ്പന നിരോധിച്ചും സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ചും ജില്ലാ കളക്ടർ ‍ എ.ഷിബു ഉത്തരവായി.
കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം നവംബർ 26 നു വൈകുന്നേരം അഞ്ചു മുതൽ ‍ 27 നു വൈകിട്ട് ആറു വരെ ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉൾപ്പടെയുള്ള ‍  കടകൾ ‍ അടച്ചിടാനാണ് നിർദ്ദേശം.

Back to top button
error: