KeralaNEWS

കനത്ത മഴ; കല്ലാര്‍ ഡാം തുറന്നു,ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

ഇടുക്കി: ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ഇടുക്കി – നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു.  കല്ലാര്‍, മങ്കയം, പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു.

തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ കൂടുതൽ.പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ടും, തിരുവനന്തപുരം, ഇടുക്കി ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Signature-ad

തിരുവന്തപുരം ജില്ലയില്‍  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊൻമുടി ഇക്കോടൂറിസം കേന്ദ്രം അടച്ചു. അര്‍ധരാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറിത്തുടങ്ങിയതോടെ  ഫയര്‍ ആൻഡ് റസ്ക്യൂ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറി അകപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിലും വെള്ളം കയറി.

അതേസമയം സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Back to top button
error: