പത്തനംതിട്ട: പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടൽ എന്ന് സൂചന. ചെന്നീര്‍ക്കര ഊന്നുകല്‍ ഭാഗത്ത് ഉരുള്‍പൊട്ടലില്‍ വ്യാപകമായി കൃഷി നശിച്ചതായാണ് വിവരം.
ചുരുളിക്കോടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. തിരുവല്ല-കുമ്ബഴ റോഡിലൂടെ വൈകിട്ട് നാലു മണിയോടെയാണ് മലവെള്ളം പാഞ്ഞെത്തിയത്. അതിശക്തമായ വെള്ളപ്പാച്ചിലില്‍ ഗതാഗതം തടസപ്പെട്ടു.
സമീപത്തെ ഉയര്‍ന്ന പ്രദേശത്തു നിന്നുമാണ് വെള്ളപ്പാച്ചില്‍ ഉണ്ടായത്. അരമണിക്കുറോളം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസ് നിയന്ത്രിച്ച് വാഹനങ്ങള്‍ കടത്തി വിട്ടതോടെയാണ് ഗതാഗത കുരുക്ക് അഴിഞ്ഞത്.പത്തനംതിട്ട കെഎസ്‌ആര്‍ടിസി ഗാരേജിലും വെള്ളം കയറി.
ഉച്ച കഴിഞ്ഞ് രണ്ടിന് തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ് മേഘവിസ്ഫോടനം എന്നാണ് സംശയം.അതേസമയം കൊട്ടാരക്കര ദിന്ധുക്കല്‍ ദേശീയ പാതയില്‍ 35 ആം മൈലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ മഴയിൽ കുമളി മൂന്നാര്‍ സംസ്ഥാന പാതയിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.