KeralaNEWS

ശബരിമല ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്ബി തെക്ക വാവന്നൂര്‍ കോരം കുമരത്ത് മണ്ണില്‍ വീട്ടില്‍ സേതുമാധവന്റെ ഭാര്യ ഇന്ദിരയാണ് മരിച്ചത്.

ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം എത്തിയ ഇന്ദിര നടപ്പന്തലിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Back to top button
error: