NEWSPravasi

2024ലെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ; പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകം

അബുദാബി: 2024ലെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കും.

2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും. ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.

Back to top button
error: