KeralaNEWS

അച്ചടക്കമുള്ളവര്‍ മതി, അലമ്പന്മാര്‍ വേണ്ടേ വേണ്ട! നവകേരള സദസില്‍ കുട്ടികളെ എത്തിക്കാന്‍ ഡിഇഒ നിര്‍ദേശം

മലപ്പുറം: നവകേരള സദസ്സിലേക്ക് സ്‌കൂളൂകളില്‍നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഓരോ സ്‌കൂളില്‍നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദേശം. ഇന്നലെ തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

താനൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിര്‍ദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാല്‍ മതിയെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

Signature-ad

വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍നിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നും തനിക്ക് കൂടുതല്‍ അറിയില്ലെന്നുമായിരുന്നു ഡിഇഒയുടെ പ്രതികരണം. വിദ്യാര്‍ഥികളെ പുറത്ത് കൊണ്ടുപോകുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അതെല്ലാം സ്‌കൂളുകള്‍ സ്വന്തംനിലയ്ക്ക് കൈകാര്യം ചെയ്യാനും നിര്‍ദേശിച്ചു.

വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്‌കൂള്‍ വാഹനവും വിട്ടുനല്‍കിയാല്‍ ക്ലാസ് നടത്താന്‍ പ്രയാസമാകില്ലേ എന്നു ചോദിച്ചപ്പോള്‍ വേണമെങ്കില്‍ പ്രാദേശിക അവധി നല്‍കാമെന്നും ഡിഇഒ അറിയിച്ചെന്ന് അധ്യാപകര്‍ പറഞ്ഞു.

Back to top button
error: