LIFELife Style

മാലിദ്വീപില്‍നിന്ന് മാദക ചിത്രങ്ങളുമായി റിമ; കമന്റ് ബോക്‌സില്‍ നെറ്റിസണ്‍സിന്റെ തമ്മിലടി

മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച്, സൗന്ദര്യ മത്സരത്തിലൂടെ അഭിനയത്തിന്റെ വലിയ ലോകത്തിലേക്കും എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. ഋതു എന്ന ആദ്യ ചിത്രത്തില്‍ തുടങ്ങി, ഹസ്ബന്റ്സ് ഇന്‍ ഗോവ, നിദ്ര, 22 ഫീമെയില്‍ കോട്ടയം പോലുള്ള സിനിമകള്‍ എല്ലാം ഇമേജ് നോക്കാതെയാണ് റിമ ചെയ്യുന്നത്.

സദാചാരചിന്താഗതികളെ പിഴിതെറിയുന്ന തരം പല പ്രസ്താവനകളും റിമ കല്ലിങ്കല്‍ നടത്തിയതു ഒരുകാലത്ത് ശ്രദ്ധേയമായിരുന്നു. തന്റെ സംസാരത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും നടി അത് പ്രകടമാക്കി. ഇപ്പോഴിതാ ഹൈലി ഗ്ലാമറസ്സ് ആയിട്ടുള്ള ഏതാനും ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് റിമ കല്ലിങ്കല്‍.

ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. സുഹൃത്ത് ദിയാ ജോണിയ്ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയില്‍ എടുത്ത ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ്. ശോഭ വിശ്വനാഥ്, സാധിക വേണു ഗോപാല്‍, അര്‍ച്ചന കവി, റിമി ടോമി തുടങ്ങി നിരവധിപേര്‍ റിമയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.

ഫോട്ടോ കണ്ട് പ്രശംസിക്കുന്നവര്‍ ഒരു കൂട്ടം ഉണ്ടെങ്കിലും എങ്ങിനെ ഇതിനെ കുറ്റം പറയാം, സദാചാരബോധമുണര്‍ത്താം എന്ന ആലോചിക്കാത്തവരും കുറവല്ല. നേരിട്ട് നെഗറ്റീവ് കമന്റ് പറഞ്ഞാല്‍ മറ്റുള്ളവര്‍ വന്ന് സദാചാരവാദി എന്ന് വിളിച്ച് ആക്രമിക്കുന്നത് പേടിച്ച് പരോക്ഷമായെങ്കിലും അത്തരം ചോദ്യങ്ങള്‍ ചിലര്‍ ചോദിച്ചിട്ടുണ്ട്. ആഷിക് അബു കയറൂരി വിട്ടതാണോ, സിനിമകള്‍ കുറഞ്ഞിട്ടാണോ എന്നൊക്കെയുള്ള ചോദ്യം സ്വാഭാവികമായും ഉണ്ട്.

കണ്ടാല്‍ അറച്ചുപോകുന്ന വിധം അശ്ലീല കമന്റുകളാണ് തീരെ സഹിക്കാന്‍ പറ്റാത്തത്. പക്ഷെ സദാചാര കമന്റുകളെയും, ഇത്തരം അശ്ലീല കമന്റുകളെയും പ്രതിരോധിക്കുന്ന വിധം, റിമ കല്ലിങ്കലിനെ സപ്പോര്‍ട്ട് ചെയ്ത് നല്ല കുറേ കമന്റുകള്‍ വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അത്തരം കമന്റ് ഇടുന്നവരെ പോലും ആക്രമിക്കുന്ന വിധം സദാചാരക്കാര്‍ സോഷ്യല്‍ മീഡിയയിലുണ്ട് എന്നത് ഇനിയും മാറിയിട്ടില്ലാത്ത ഇടുങ്ങിയ ചിന്തയെ കാണിച്ചു തരുന്നു.

 

 

 

Back to top button
error: