KeralaNEWS

ടൂറിസം രംഗത്ത് വമ്പൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആലപ്പുഴ

ആലപ്പുഴ: സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ വമ്ബൻ ടൂറിസം സംരംഭങ്ങളുമായി ആലപ്പുഴ.പദ്ധതികൾ ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷ.

ടൂറിസം വകുപ്പ് കഴിഞ്ഞദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രഥമ നിക്ഷേപ സംഗമത്തില്‍, ആലപ്പുഴയിലെയും മുഹമ്മയിലെയും ടൂറിസം ലക്ഷ്വറി കോട്ടേജ്, ഗ്രീൻ ഹൗസ് ബോട്ട് പദ്ധതികള്‍ക്ക് താമര ലെഷര്‍ പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവച്ചതാണ് വിനോദ സഞ്ചാരരംഗത്ത് പുത്തൻ പ്രതീക്ഷയാകുന്നത്.

Signature-ad

 ഇതുകൂടാതെ, ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നുപോകുന്ന ആലപ്പുഴ ബീച്ചിലും നഗരത്തിലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ രണ്ട് ഹോട്ടലുകള്‍ ആരംഭിക്കാനും സംഗമത്തില്‍ ധാരണയായി. ആലപ്പുഴയിലും കണ്ണൂരിലുമായി 250 കോടി രൂപയുടെ ധാരണാപത്രമാണ്  ഒപ്പുവച്ചിരിക്കുന്നത്.

Back to top button
error: