FeatureNEWS

കിലോയ്ക്ക് 3 ലക്ഷം വില; കാശ്മീരിൽ മാത്രമല്ല,കാന്തല്ലൂരിലും പൂക്കും; കുങ്കുമപ്പൂവിന്റെ ഗുണങ്ങൾ, കൃഷി രീതി

കുങ്കുമപ്പൂവ് എന്നാൽ ഇന്ത്യക്കാർക്ക് അത് കാശ്മീരായിരുന്നു.എന്നാൽ ഇപ്പോൽ നമ്മുടെ സ്വന്തം ഇടുക്കിയിലെ കാന്തല്ലൂരിൽ ഒരു കർഷകൻ ഇത് വിജയകരമായി കൃഷി ചെയ്തിരിക്കുകയാണ്.
കാന്തല്ലൂർ പെരുമലയിൽ പ്രദേശവാസിയും വി.എഫ്.പി.സി.കെ. ലേലവിപണിയുടെ ഫീൽഡ് അസിസ്റ്റന്റുമായ ബി. രാമമൂർത്തിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കുങ്കുമപ്പൂ കൃഷി ചെയ്തത്.ഇന്ത്യയിൽ കശ്മീരിലാണ് വൻതോതിൽ കുങ്കുമപ്പൂ വിളയുന്നത്. എന്നാൽ, അവിടുത്തേതിനേക്കാൾ 1.5 മില്ലിമീറ്റർ വലുപ്പം പെരുമലയിലെ പൂവിന് കൂടുതലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 കേരളത്തിൽ ആദ്യമായാണ് കുങ്കുമപ്പൂ വിളവെടുക്കുന്നത്. കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ അനുകൂലമായതിനാൽ അടുത്തവർഷം കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.25 സെന്റിൽ  ചെയ്ത കൃഷിയിൽ നിന്ന് 300 പൂക്കളാണ് ലഭിച്ചത്
 
കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണിത്
കാശ്മീരിൽ കൂടുതലായി വളരുന്ന കുങ്കുമപ്പൂവിന് ഇന്ത്യയിലുടനീളം ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 3 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
ധാരാളം ഔഷധഗുണങ്ങളുള്ള കുങ്കുമപ്പൂവ് സുഗന്ധദ്രവ്യമായും, സൗന്ദര്യവർദ്ധക വസ്‌തുവായും ഉപയോഗിക്കുന്നു. പെര്‍ഫ്യൂമുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിൽ നിന്നാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്.  15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ ഇവ വളരും.

കൃഷി ഇങ്ങനെ

കുങ്കുമപ്പൂവിന്റെ കൃഷിയില്‍ കാലാവസ്ഥയേക്കാള്‍ പ്രാധാന്യം മണ്ണിന്റെ പ്രത്യേകതയ്ക്കാണ്. ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലാണ് ഈ ചെടി തഴച്ചുവളരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ വളരും. 12 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞ താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും പൂക്കളുണ്ടാകുന്നതിനെ കാര്യമായി ബാധിക്കും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പി.എച്ച് മൂല്യം 6 നും 8 നും ഇടയിലായിരിക്കണം. കളിമണ്ണ് പോലുള്ളവ ഒഴിവാക്കണം.

Signature-ad

കിഴങ്ങാണ് നടാനുപയോഗിക്കുന്നത്. കിഴങ്ങുകള്‍ക്ക് ഉരുണ്ട ആകൃതിയും നീണ്ട നാരുകളും ഉണ്ടായിരിക്കും.കളകള്‍ പറിച്ചുമാറ്റി ജൈവവളം കൊണ്ട് സമ്പുഷ്‍ടമാക്കിയ മണ്ണിലാണ് ഈ ചെടി നടുന്നത്. കൃഷി ചെയ്യാനുള്ള അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒക്ടോബര്‍ മാസത്തില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും.

12 മുതല്‍ 15 വരെ സെ.മീ ആഴത്തിലാണ് കിഴങ്ങുകള്‍ നടുന്നത്. ഓരോ ചെടിയും തമ്മില്‍ 12 സെ.മീ അകലമുണ്ടായിരിക്കണം.കിഴങ്ങ് നട്ടാൽ 30 മുതൽ 50 ദിവസത്തിനകം വിളവെടുക്കാം. കിഴങ്ങിന്റെ വലുപ്പമനുസരിച്ച് മൂന്നുമുതൽ അഞ്ചു വരെ പൂക്കൾ ലഭിക്കും.ഒരേക്കറിൽ ഒരു ലക്ഷം കിഴങ്ങുവരെ നടാം. ഇതിൽനിന്നും 2.4 ലക്ഷം മുതൽ 2.50 ലക്ഷം പൂക്കൾ കിട്ടും.ഇതിന് ഒന്നരക്കിലോഗ്രാം തൂക്കം വരും.ഒരുകിലോ കുങ്കുമപ്പൂവിന് മൂന്നുലക്ഷം രൂപയാണ് വിപണി വില എന്നോർക്കണം.

ഗുണങ്ങൾ

1. ആർത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ തുടങ്ങിയവ അകറ്റാൻ കുങ്കുമപ്പൂ കഴിക്കുന്നത് സഹായിക്കുന്നു.

2. ഫെർട്ടിലിറ്റി മെച്ചപ്പെടുത്തുന്നു. കുങ്കുമപ്പൂവ് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ശേഷിയും ലൈംഗിക സംതൃപ്തിയും വർദ്ധിപ്പിക്കും

3  കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

4. കുങ്കുമപ്പൂവിന്റെ ഔഷധഗുണം കാരണം ഗർഭിണികൾക്ക് ആരോഗ്യ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു. കുങ്കുമപ്പൂവിന്റെ ആന്റീഡിപ്രസന്റ് പ്രവർത്തനം ഗർഭകാലത്ത് ഉണ്ടാകുന്ന മൂഡ് സ്വിങ്സിനെ കുറയ്ക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂവ് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

 

5. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ കുങ്കുമപ്പൂവ് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും.(ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലില്‍ കലക്കി കുടിച്ചാല്‍ കുഞ്ഞിന് വെളുപ്പ് നിറമുണ്ടാകുമെന്ന് പറയപ്പെടുന്നത് ഇതുകൊണ്ടാണ്.പക്ഷെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല)

Back to top button
error: