ഇംഗ്ലീഷ് സാഹിത്യ രംഗത്ത് ശ്രദ്ധേയാവുന്നു ദേവനന്ദ എസ്. അനിൽ. എറണാകുളം കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ.
ദേവനന്ദയുടെ ചെറുകഥ ഉൾപ്പെടുന്ന ഇംഗ്ലീഷ് കഥാ സമാഹാരം കഴിഞ്ഞ ദിവസം എച്ച് & സി പബ്ലിക്കേഷൻസ് പുറത്തിറക്കിയിരുന്നു.
മുന്നൂറ് കഥകളിൽ നിന്ന്
വിദ്യാഭ്യാസ വിദഗ്ധയും പ്രമുഖ സാഹിത്യകാരിയുമായ
നളിനി ചന്ദ്രന്റെ നേതൃത്വത്തിലാണ് കഥ തെരഞ്ഞെടുത്തത്.
നേരത്തെ മലയാള മനോരമയും
ഐ.എസ്.ആർ.ഒയും ചേർന്ന് നടത്തിയ സയൻസ് ഫിക്ഷൻസ് മത്സരത്തിൽ സമ്മാനാർഹമായ പത്ത് രചനകളിൽ ഒന്ന് ദേവനന്ദയുടേത് ആയിരുന്നു.
ദേവനന്ദയുടെ ആദ്യത്തെ ഇംഗ്ലീഷ് സസ്പെൻസ് ത്രില്ലർ ‘പേപ്പർ പ്ലെയിൻ’ അടുത്ത മാസം പുറത്തിറങ്ങും.
എഴുത്തിന് ഒപ്പം പ്രസംഗം, നൃത്തം, കരാട്ടെ എന്നിവയിലും ദേവനന്ദ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.. ഏഴ് വർഷമായി ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നു. 2019 ൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടി.
തിരക്കഥാകൃത്തും നോവലിസ്റ്റുമായ
കെ.വി അനിലിന്റെയും വിദ്യയുടെയും മകളാണ് ദേവനന്ദ.
ഏക സഹോദരി അളകനന്ദ
തിരുവനന്തപുരം ഗവൺമെന്റ്
ലോ കോളജിലെ ഒന്നാം വർഷ
എൽ.എൽ.ബി വിദ്യാർത്ഥിനിയാണ്.