വിധി തിരിച്ചടിയായി തോന്നുന്നില്ല, പ്രതീക്ഷിച്ചതാണ്. സത്യസന്ധമായ വിധിയല്ല വന്നതെന്നും ലോകായുക്തയെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും ആര്‍എസ് ശശികുമാര്‍ ആരോപിച്ചു. ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്. ഉപലോകായുക്തമാര്‍ക്ക് ഭാവിയില്‍ പ്രയോജനം ലഭിക്കും. ജഡ്ജിമാര്‍ക്ക് പുതിയ ലാവണങ്ങളിലേക്ക് പോകണമെങ്കില്‍ സര്‍ക്കാരിന് അനുകൂലമായി വിധി എഴുതണം. ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇങ്ങനെയൊരു സ്ഥാപനം വേണോയെന്ന് ചിന്തിക്കേണ്ട സമയമാണെന്നും ശശികുമാര്‍ പറഞ്ഞു.
അതേസമയം, അഴിമതിക്ക് തെളിവില്ലെന്നാണ് ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കിയത്. മന്ത്രിസഭാ തീരുമാനത്തില്‍ ലോകായുക്തക്ക് പരിശോധികാൻ അധികാരമില്ല. ഫണ്ട് നല്‍കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളില്‍ നല്‍കിയപ്പോള്‍ മന്ത്രിസഭയുടെ അംഗീകാരവും വാങ്ങി.മുഖ്യമന്ത്രിയും മന്ത്രിസഭ അംഗങ്ങളും ക്രമകേട് നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും പണം അനുവദിച്ചതിലൂടെ വ്യക്തിപരമായ നേട്ടം മന്ത്രിസഭ അംഗങ്ങള്‍ നേടിയിട്ടില്ലെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.