KeralaNEWS

പറയുന്ന വാക്ക് നടപ്പാക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പിണറായി വിജയൻ

മുണ്ടക്കയം: പറയുന്ന വാക്ക് നടപ്പാക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൂട്ടിക്കലിലെ പ്രളയ ദുരിതബാധിതര്‍ക്ക് സി.പി.എം നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ കൈമാറുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ചിലരുടെ പാഴ്‌വാഗ്ദാനങ്ങള്‍ കേട്ട് പരിചയമുള്ള നാടാണിത്. സി.പി.എം അങ്ങനെയല്ലെന്നതിന്റെ തെളിവാണ് ഈ വീടുകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 25 വീടുകളില്‍ 24 എണ്ണത്തിന്റെ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി ഒന്നാം നമ്ബര്‍ വീട്ടിലെത്തി പാല് കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.എൻ.വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസല്‍, മുതിര്‍ന്ന നേതാവ് വൈക്കം വിശ്വൻ, സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ, കെ.കെ.ജയചന്ദ്രൻ, കെ.ജെ.തോമസ്, പി.കെ.ബിജു , കെ.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: