KeralaNEWS

കേന്ദ്രം പണം നല്‍കുന്നില്ല; കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു: ധനമന്ത്രി

തിരുവനന്തപുരം:കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്ബത്തികമായി ഞെരുക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.

കേന്ദ്രം സംസ്ഥാനത്തിന് പണം നല്‍കുന്നില്ല. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നടപടികള്‍ക്കിടയിലും ഏറ്റവും വലിയ ചെലവ് നേരിടേണ്ടി വരുമ്ബോഴും അതെല്ലാം കൊടുത്ത് തീര്‍ത്തിട്ടാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്.

എ.ജിയുടെ കണക്കനുസരിച്ച്‌, കേന്ദ്രവിഹിതം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിനാണ്‌. ഇതുവരെ 69,041 കോടി രൂപ കേന്ദ്രവിഹിതമായി ഉത്തര്‍പ്രദേശിന് കിട്ടി. സംസ്‌ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ 35.7%.

Signature-ad

അതേസമയം കേരളത്തിനാകട്ടെ, 10,029 കോടി രൂപ മാത്രമാണ്‌ കിട്ടിയത്‌. സംസ്‌ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ 18 ശതമാനമേയുള്ളൂ ഇത്‌. ബാക്കി 82% കേരളം തനതു വരുമാനത്തിലൂടെയാണ് കണ്ടെത്തുന്നത്.എന്നാല്‍ കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല.

നികുതി പിരിവ് വര്‍ദ്ധിച്ചത് കഴിഞ്ഞ രണ്ട് വ‌ര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയില്ല. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.കേരളത്തിന് പണം അനുവദിക്കാത്തതിനെതിരെയുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല എന്നും ഓർക്കണം.

Back to top button
error: