KeralaNEWS

എം.ഡി.എം.എയുമായി ഹോട്ടല്‍ ഉടമയായ യുവാവ്‌ അറസ്‌റ്റില്‍

കൊച്ചി:എം.ഡി.എം.എയുമായി ഹോട്ടല്‍ ഉടമയായ യുവാവ്‌ അറസ്‌റ്റില്‍.സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്ന കൊച്ചി കലൂരിലെ പപ്പടവട റെസ്‌റ്റൊറന്റ്‌ ഉടമകളില്‍ ഒരാളായിരുന്ന അമല്‍ പപ്പടവട(അമല്‍ നായര്‍) ആണ്‌ അറസ്‌റ്റിലായത്‌.

പാന്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പതിനാല്‌ ഗ്രാമിലേറേ എം.ഡി.എം.എ.ആണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. ഇടപാടുകാര്‍ക്ക്‌  കൈമാറാന്‍ കാത്തുകിടക്കുന്നതിനിടെയാണു പോലീസ്‌ അമലിനെ വലയിലാക്കുന്നത്‌.

സംസ്‌ഥാനത്തെ സിന്തറ്റിക്‌ ലഹരിക്കടത്തു സംഘത്തിലെ പ്രധാനിയാണ്‌ അമല്‍. കൊച്ചി നഗരത്തിലെ പ്രധാന ലഹരിയിടപാടുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്‌ ഇയാളാണെന്നു പോലീസ്‌ പറയുന്നു.

Signature-ad

 ബംഗളൂരുവില്‍നിന്നുള്‍പ്പെടെ കൊറിയര്‍ മാര്‍ഗമാണ്‌ അമലിനു ലഹരിയെത്തുന്നത്‌.ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപയും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: