KeralaNEWS

ബി പി കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സംഭവം കണ്ടത്; വന്ദേഭാരതിന്റെ ലോക്കോ പൈലറ്റുമാർ

തിരൂർ:മലപ്പുറം തിരൂരില്‍ വയോധികൻ വന്ദേ ഭാരതിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ ലോക്കോപൈലറ്റുമാര്‍.വയോധികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് ട്രെയിനോടിച്ച ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും പറഞ്ഞത്.

തിരൂരില്‍ സ്റ്റോപ് ഇല്ലാത്തത് കൊണ്ട് അതിവേഗത്തിലായിരുന്നു ട്രെയിൻ. 110 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രെയിൻ കടന്നുപോയത്. പെട്ടെന്നാണ് ഒരാള്‍ മുന്നിലേക്ക് കയറി വന്നത്. ബി പി കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സംഭവം കണ്ടത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.ഭാഗ്യം കൊണ്ടാണ് അയാൾ രക്ഷപ്പെട്ടത്.അയാള്‍ എങ്ങനെ രക്ഷപ്പെട്ടു എന്നത് ഞങ്ങള്‍ക്ക് തന്നെ അത്ഭുതമായിരുന്നുവെന്നും ലോക്കോപൈലറ്റുമാര്‍ പറയുന്നു.

Signature-ad

അതിവേഗതയില്‍ പാഞ്ഞെത്തിയ വന്ദേ ഭാരത് ട്രെയിനിന് മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് വയോധികൻ രക്ഷപ്പെട്ട ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: