KeralaNEWS

നൂറനാട്ട് കുന്നിടിച്ച് മണ്ണെടുക്കലിനെതിരേ പ്രതിഷേധം; പൊലീസിനെതിരെ ജനരോഷം, സ്ത്രീകള്‍ക്ക് നേരെ അതിക്രമം

ആലപ്പുഴ: നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. നൂറനാട് പാലമേല്‍ മറ്റപ്പള്ളി മലയില്‍ മണ്ണെടുപ്പ് നടക്കുന്നത്തിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തുന്നത്. കായംകുളം-പുനലൂര്‍ റോഡിലെ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ മാവേലിക്കര എംഎല്‍എ അരുണ്‍ കുമാര്‍ ഉള്‍പ്പടെയുളളവര്‍ പങ്കെടുക്കുന്നുണ്ട്.

പൊലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെയുളള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് കയര്‍ക്കുകയുണ്ടായി. എന്നാല്‍ തങ്ങളെ അറസ്റ്റ് ചെയ്താല്‍ പ്രതിഷേധം അവസാനിക്കുകയില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Signature-ad

നേരത്തെ ജനകീയ സമിതിയുടെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനിടയിലും പൊലീസ് പൊലീസ് ലാത്തി വീശുകയും സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. 2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഹൈവേ നിര്‍മ്മാണത്തിന്റെ പേരില്‍ കൂട്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിലവില്‍ മണ്ണെടുക്കുന്നത്.

 

Back to top button
error: