KeralaNEWS

ഇ പോസ് മെഷീന്‍ തകരാര്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്തു റേഷന്‍ വിതരണം സ്തംഭിച്ചത്. രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെറ്റ് വര്‍ക്ക് തകരാറാണ് ഇന്ന് മെഷീന്‍ തകരാറിലാകാന്‍ കാരണം.

പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമെ റേഷന്‍ വിതരണം നടത്താന്‍ കഴിയുയുള്ളുവെന്നും വ്യാപാരികള്‍ പറയുന്നു.

 

Back to top button
error: