ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് ഇന്ത്യക്കാർ.ഇതോടെ ചൈനക്ക് ഈ ദീപാവലി വ്യാപാരത്തില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകും എന്നാണ് കണക്കാക്കുന്നത്.
വടക്കെ ഇന്ത്യയില്‍ ദീപാവലിക്ക് സമ്ബത്തിന്റെ ദേവി-ദേവന്മാരെ ആരാധിക്കുന്ന ചടങ്ങാണ് ധന്‍തേരസ്. അതിനോട് അനുബന്ധിച്ചു മാത്രം, ഏതാണ്ട് 50000 കോടിയുടെ കച്ചവടമാണ് നടക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സിന്റെ ദേശീയ പ്രസിഡന്റ് ബിസി ഭാര്‍തിയായും സെക്രട്ടറി പ്രവീണ്‍ ഖണ്ഡേവാളും പറയുന്നു.
ഈ ദീപാവലിക്ക് ഇന്ത്യയിലെ നിര്‍മ്മിച്ച, പ്രത്യകിച്ചു സ്ത്രീകള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും,കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയു൦ ജനങ്ങളോടെ അഭ്യര്‍ഥിച്ചിരുന്നു. ഇതിനായി “വോക്കല്‍ ഫോര്‍ ലോക്കല്‍” എന്ന പേരില്‍ ഒരു ക്യാമ്ബയിൻ നടത്തി വൻ പ്രചാരവും നല്‍കിയിരുന്നു. ഇതിന്റെ ഫലമായാണ് ജനങ്ങള്‍ ഈ ദീപാവലി സീസണില്‍ വൻ തോതില്‍ ഇന്ത്യൻ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതെന്നു ഭാര്‍തിയായും, ഖണ്ഡേവാളും പറയുന്നു.