NEWSSocial Media

വിമാനയാത്രക്കിടെ ദുരുദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു; യുവതിയില്‍നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി യുവാവ്

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ യുവതിയില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ്. നവംബര്‍ ഏഴിന് ദില്ലിയില്‍ നിന്ന് പുനെയിലേക്ക് പുറപ്പെട്ട വിമാനത്തില്‍വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു. വിമാനം കയറുന്നതിനായി കാത്തുനില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന 30-35 പ്രായമുള്ള യുവതി മൂളിപ്പാട്ടുപാടുകയും ദുരുദ്ദേശ്യത്തോടെ അരയ്ക്ക് കീഴെയും പിന്നിലും തടവിയെന്നുമാണ് യുവാവിന്റെ പോസ്റ്റിലെ ആരോപണം. യുവതിയുടെ പെരുമാറ്റ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരനഭവമുണ്ടാകുന്നതെന്നും ഇയാള്‍ പറഞ്ഞു.

യുവതിയോട് കാര്യം സൂചിപ്പിച്ചപ്പോള്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മറുപടിയെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ പോസ്റ്റ് വൈറലായി. തുടര്‍ന്ന് നിരവധി പേര്‍ അഭിപ്രായവുമായി രംഗത്തെത്തി. ചിലര്‍ ഇത് യുവാവിന്റെ സങ്കല്‍പകഥയാണെന്ന് പറഞ്ഞു. എന്നാല്‍, പലപ്പോഴും പുരുഷന്മാരും ഇത്തരം ദുരനുഭവം നേരിടുന്നുണ്ടെന്ന് നിരവധിപ്പേര്‍ കമന്റ് ചെയ്തു. 20കാരനായ യുവാവാണ് തന്റെ അനുഭവം എഴുതിയത്.

Signature-ad

കഴിഞ്ഞ ദിവസം ബംഗളൂരുവിലും സമാനമായ സംഭവമുണ്ടായിരുന്നു. വിമാനയാത്രക്കിടെ 52 കാരന്‍ യുവതിയെ ലൈംഗികമായി അതിക്രമിച്ചെന്ന് പരാതി ലഭിച്ചു. യുഎസിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താന്‍സ വിമാനത്തിലാണ് സംഭവം. 52 കാരനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. നവംബര്‍ ആറിനാണ് സംഭവം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിനിയായ 32 കാരിയാണ് പരാതിക്കാരി.

യുവതി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത സീറ്റിലിരുന്ന 52കാരന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. അതിക്രമം തുടര്‍ന്നപ്പോള്‍ യുവതി ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ വിളിച്ച് പരാതിപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: