KeralaNEWS

നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച്‌ എന്തും ചെയ്യാമെന്നല്ല: തിരുവനന്തപുരം കമ്മീഷണർ

തിരുവനന്തപുരം:നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച്‌ എന്തും ചെയ്യാമെന്നുള്ള ചിന്ത ചിലർ വച്ചുപുലർത്തുന്നുണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്‌ നാഗരാജു.

മാനവീയം വിഥിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നൈറ്റ് ലൈഫിന്റെ ആദ്യ ഓപ്ഷന്‍ ഷോപ്പിങാണ്. രാത്രി മുഴുവന്‍ ആളുകള്‍ക്ക് ഇറങ്ങി മാര്‍ക്കറ്റില്‍ കറങ്ങാം. സാധനങ്ങള്‍ വാങ്ങാം. രണ്ടാമത്തേത് വിനോദങ്ങളാണ്. ജനങ്ങള്‍ക്ക് സിനിമ കാണാം. ഷോ പെര്‍ഫോം ചെയ്യാം. നൈറ്റ് ലൈഫിലേക്ക് എല്ലാത്തരത്തിലുമുള്ള ആളുകളും വരണം. കുട്ടികളും കുടുംബവും സ്ത്രീകളും യുവാക്കളും പ്രായമായവരും പ്രദേശത്തേക്ക് വരേണ്ടതുണ്ട്. ഒരാളുടെ സന്തോഷം മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ പാടില്ലെന്ന് മാത്രം.

Signature-ad

തുടക്കമായതിനാലാവും ഇടയ്ക്ക് ഇത്തരത്തിൽ ഒന്നുരണ്ട് സംഭവങ്ങളുണ്ടായി.ഈ സംഭവത്തിലെ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്ബോള്‍ നിയന്ത്രണങ്ങളും കടുപ്പിക്കേണ്ടിവരും- അദ്ദേഹം വ്യക്തമാക്കി.

Back to top button
error: