KeralaNEWS

ഷൊര്‍ണൂരില്‍  മിന്നല്‍ ചുഴലി; അറുപതോളം വീടുകൾ തകർന്നു

പാലക്കാട്:ഷൊര്‍ണ്ണൂരിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍. 60 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.നിരവധി വൈദ്യുത പോസ്റ്റുകളും തകര്‍ന്നു വീണു.

 ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ ‘മുണ്ടായ ഭാഗത്തായിരുന്നു സംഭവം. ശക്തമായ ചുഴലിക്കാറ്റാണുണ്ടായത്. ഇടിമിന്നലോടെ ശക്തമായ കാറ്റ് വീശുകയായിരുന്നു. പ്രദേശത്തെ അറുപതോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ ചില വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നുവീണതിനെ തുടർന്ന് വൈദ്യുത ബന്ധവും തടസപ്പെട്ടു. സംഭവത്തിൽ ആളപായമില്ല.

Back to top button
error: