CrimeNEWS

തിരുവനന്തപുരം മാനവീയം തല്ലുമാല; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മാനവീയം വീഥിയില്‍ യുവാക്കള്‍ സംഘം ചേര്‍ന്നു തമ്മില്‍ തല്ലിയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരമന സ്വദേശി ശിവയെയാണു മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണു മാനവീയം വീഥിയില്‍ അനിഷ്ട സംഭവമുണ്ടായത്. ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യുവാവിനെ നിലത്തിട്ടു മര്‍ദ്ദിക്കുന്നതും തുടര്‍ന്നു നൃത്തം ചെയ്യുന്നതും പ്രചരിച്ച ദൃശ്യങ്ങളിലുണ്ടായിരുന്നു.

അതേസമയം മാനവീയം വീഥിയില്‍ നിയന്ത്രണം ആവശ്യപ്പെട്ടു മ്യൂസിയം പൊലീസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. രാത്രി 12 മണിക്കുശേഷം കലാപരിപാടികള്‍ പാടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. 12 മണിക്കുശേഷം ഉച്ചഭാഷിണി നിരോധിക്കണം. ഒരുസമയം ഒന്നില്‍ കൂടുതല്‍ കലാ പരിപാടികള്‍ അനുവദിക്കരുത് തുടങ്ങിയവയാണ് ആവശ്യം. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: